സംസ്ഥാനത്തെ സ്വര്‍ണ്ണവില ഇടിഞ്ഞു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Dec 2018, 12:25 PM IST
gold rate in kerala decline
Highlights

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,875 രൂപയും പവന് 23,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.   

ഗ്രാമിന് 2,890 രൂപയും പവന് 23,120 രൂപയുമായിരുന്ന ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. 

loader