രാജ്യത്തിനുള്ളിലെ വിമാനയാത്രകള്‍ക്ക് ചെലവ് കൂടും. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചെറിയ പട്ടണങ്ങളെ വിമാന സര്‍വ്വീസ് വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് പണം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി. പ്രധാന റൂട്ടുകളിലെ ഓരോ സര്‍വ്വീസിനും പരമാവധി 8,500 രൂപ വരെ ലെവി ഈടാക്കാനാണ്   തീരുമാനം. ഇത്തരത്തില്‍ ഒരു ടിക്കറ്റിന് 100 രൂപ വരെ യാത്രക്കാര്‍ക്ക്  അധികം നല്കേണ്ടി വരും.