എണ്ണ ഉത്പാദനം കുറയ്‌ക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ തീരുമാനം. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ഉത്പാദനം കൂടുതലാണെന്ന വിലയിരുത്തലിലാണ് തീരുമാനം. അള്‍ജീരിയയില്‍ നടന്ന യോഗത്തിലാണ് ധാരണയിലെത്തിയത്. നവംബറില്‍ ഔപചാരികമായി കരാറൊപ്പുവെയ്‌ക്കും. പ്രതിദിന ഉത്പാദനം 33.24 ദശലക്ഷം ബാരലില്‍നിന്ന് 32.5 ദശലക്ഷം ബാരല്‍ വരെയായി  കുറയ്‌ക്കും. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്പാദനം കുറയ്‌ക്കാന്‍ ഒപെക് തീരുമാനിക്കുന്നത്.  തീരുമാനത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നു.