Asianet News MalayalamAsianet News Malayalam

വിലക്കയറ്റത്തിനെതിരായ പ്രതിഷേധം നടക്കാനിരിക്കെ വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന

പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം  ചെയ്ത ഭാരത്  ബന്ദ് നാളെ നടക്കാനിരിക്കെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. 

petrol diesel price again arise today
Author
Delhi, First Published Sep 9, 2018, 9:24 PM IST

ദില്ലി:  പ്രതിദിനം ഉയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം  ചെയ്ത ഭാരത്  ബന്ദ് നാളെ നടക്കാനിരിക്കെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. 

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുക. 

സെപ്തംബര്‍10 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും  രാജ്യത്താകമാനം ബന്ദ് നടക്കുക. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സുർജേവാല അറിയിച്ചത്. 
 

Follow Us:
Download App:
  • android
  • ios