നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ രാജ്യത്തേക്കുള്ള പണമൊഴുക്ക് വര്‍ദ്ധിക്കാറുണ്ടെങ്കിലും ഇപ്പോള്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ലെന്ന് രാജ്യത്തെ വിവിധ ധനവിനിമയ സ്ഥാപനങ്ങള്‍ അറിയിച്ചു. പണമയച്ചതിനാലും നാട്ടിലെ ബാങ്കുകളില്‍നിന്നും പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ അത്യാവശ്യങ്ങള്‍ക്കുള്ള തുച്ഛമായ തുകയാണ പലരും നാട്ടിലേക്ക് അയക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ നിലവില്‍ നാട്ടിലേക്ക് പണമെത്തിക്കുന്ന കാഷ് ടു കാഷ് സംവിധാനം നിലവില സാദ്ധ്യമല്ലെന്നും മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറയുന്നു. ബാങ്ക് അക്കൗണ്ടില്ലാത്ത സാധാരണ പ്രവാസികളാണ് ഇതോടെ പ്രതിസന്ധിയിലായത്.