മുംബൈ:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ചു. 30 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. 0.05 ശതമാനമായാണ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയത്.

റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് കുറച്ചിരുന്നു. 6.50 ശതമാനമായിരുന്ന റിപ്പോ നിരക്കില്‍ 0.25 ശതമാനത്തിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്.