ദില്ലി: മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗോള്‍ഡ് ആംനെസ്റ്റി സ്കീം പ്രകാരം നിലവിലുളള ഗോള്‍ഡ് ബോണ്ട് സ്കീം നവീകരിക്കും. ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് സോവറിന്‍ ബോണ്ട് സ്കീം. 

ഇത് കൂടാതെ സ്വകാര്യ മേഖലയിലെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കും. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം പ്രകാരം ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) നാല് കിലോ വരെ സ്വർണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വർണം വാങ്ങാൻ ട്രസ്റ്റുകൾക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാർഷിക കൂപ്പണും സ്കീം പ്രകാരം ലഭ്യമാണ്.