കൊച്ചി: കടക്കെണിയിൽ നിന്നും കരകയറാൻ ഭൂമി വില്‍പ്പനയുമായി ഫാക്ട്. ഫാക്ടിന്റെ ഭൂമി വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാരിന് 481. 79 ഏക്കർ  ഭൂമി വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വായ്പ കുടിശ്ശിക തീര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സ്ഥല വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക.