തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും വർധിച്ചു. ​ഗ്രാമിന് 5,035 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 40,280 രൂപയും. 

ജൂലൈ മൂന്ന് തിങ്കളാഴ്ച, ​ഗ്രാമിന് 5,020 രൂപയായിരുന്നു നിരക്ക്. പവന് 40,160 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനയാണ് റിപ്പോർട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1, 974 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളെ തുടർന്ന് അന്താരാഷ്‌ട്ര സ്വർണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വർണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളും സ്വർണ നിരക്ക് വർധിക്കാനിടയാക്കി. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 45,000 ത്തോളം രൂപ നൽകേണ്ടി വരും.