തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് 80 രൂപ ഉയരുകയായിരുന്നു. 

കഴിഞ്ഞ ആഴ്ചയിൽ ഒരു പവൻ സ്വർണത്തിന് നിരക്ക് 25,000 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,327.40 ഡോളറാണ് ഇന്നത്തെ നിരക്ക്. 

കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ നിരക്ക്. പവന് 25,160 രൂപയും. സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുന്നത് ഇപ്പോഴും ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.