ദില്ലി: രാജ്യത്തെമ്പാടും നടപ്പിലാക്കിയ ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ ഇന്ധന ഉപഭോഗം കുത്തനെ ഇടിഞ്ഞു. ഏപ്രിലിൽ 45.8 ശതമാനമാണ് ഇന്ധന ഉപഭോഗത്തിലുണ്ടായ ഇടിവ്. 

ഏപ്രിലില്‍ രാജ്യത്താകമാനം 9.93 ദശലക്ഷം ടൺ ഇന്ധനം ഉപയോഗിച്ചതായാണ് കണക്ക്. 2007 ന് ശേഷം ഏറ്റവും കുറവ് ഇന്ധന ഉപഭോഗം ഉണ്ടായതും ഇത്തവണയാണ്. 

അന്താരാഷ്ട്ര എനർജി ഏജൻസിയുടെ ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ആശാവഹമല്ല. ഇന്ധന ഉപഭോഗത്തിൽ 2020 - 21 സാമ്പത്തിക വർഷത്തിൽ 5.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.  2019-20 വർഷത്തിൽ 2.4 ശതമാനം വളർച്ചയാണ് ഇന്ധന ഉപഭോഗത്തിലുണ്ടായത്.

ഡീസൽ ഉപഭോഗം 55.6 ശതമാനമാണ് ഇടിഞ്ഞത്. 3.25 ദശലക്ഷം ടണ്ണാണ് ഉപഭോഗം. പെട്രോളിന്റെ വിൽപന 60.6 ശതമാനം ഇടിഞ്ഞു. എൽപിജി സിലിണ്ടറുകളുടെ വിൽപ്പന 12.1 ശതമാനം ഉയർന്നു. നാഫ്ത വിൽപ്പന 9.5 ശതമാനം ഇടിഞ്ഞു.