തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചിയുമായി കുടുംബശ്രീ. മണിക്കൂറിൽ 1,000 കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുളള സൗകര്യമാണ് കുടുംബശ്രീ ഒരുക്കുന്നത്. 

കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ നിലവാരമുള്ള പൗൾട്രി മാംസസംസ്കരണ ശാലയാണിത്. തിരുവനന്തപുരത്താണ് പൗൾട്രി മാംസസംസ്കരണശാല. കേരള ചിക്കൻ എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ഉടൻ വിപണിയിലെത്തും.