ദില്ലി: ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സും ലക്ഷ്മി വിലാസ് ബാങ്കും തമ്മിലുളള ലയന നീക്കം റിസര്‍വ് ബാങ്ക് വിലക്കി. ഇക്കഴിഞ്ഞ മേയില്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ വ്യക്തമാക്കി. 

ഉയര്‍ന്ന കിട്ടാക്കടം, മൂലധനത്തിലെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്ന ലക്ഷ്മി വിലാസ് ബാങ്ക് ഇപ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ തിരുത്തല്‍ നടപടി നേരിടുകയാണ്. ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഇന്ത്യ ബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവയെ ലക്ഷ്മി വിലാസ് ബാങ്കില്‍ ലയിപ്പിക്കാനാണ് നേരത്തെ റിസര്‍വ് ബാങ്കിന് ശുപാര്‍ശ സമര്‍പ്പിച്ചത്.