Asianet News MalayalamAsianet News Malayalam

കൊറോണയെ നേരിടാൻ രണ്ടും കൽപ്പിച്ച് റിസർവ് ബാങ്ക്; ലേലം മാർച്ച് 24 നും 30 നും

മാർച്ച് 24 നും മാർച്ച് 30 നും ലേലം നടത്തുമെന്ന് ബാങ്ക് അറിയിച്ചു.

RBI will inject liquidity of Rs 30,000 crore through OMO
Author
Mumbai, First Published Mar 20, 2020, 11:06 PM IST

മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനായി റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അടുത്തയാഴ്ച 30,000 കോടി രൂപയുടെ പണലഭ്യത പൊതു വിപണി ഇടപെടലുകളിലൂടെ ഉറപ്പാക്കും.

മാർച്ചിൽ 15,000 കോടി രൂപ വീതമുള്ള രണ്ട് ട്രാഞ്ചുകളിലായി 30,000 കോടി രൂപയ്ക്ക് പൊതു വിപണി ഇടപെടൽ (ഒ‌എം‌ഒ) പ്രകാരം സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ റിസർവ് ബാങ്ക് തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. 

മാർച്ച് 24 നും മാർച്ച് 30 നും ലേലം നടത്തുമെന്ന് ബാങ്ക് അറിയിച്ചു.

"COVID-19 അനുബന്ധ പ്രതിസന്ധികളിൽ, ചില ഫിനാൻഷ്യൽ മാർക്കറ്റ് സെഗ്‌മെന്റുകളിലെ സമ്മർദ്ദം ഇപ്പോഴും കഠിനമാണ്. എല്ലാ മാർക്കറ്റ് സെഗ്‌മെന്റുകളും മതിയായ ദ്രവ്യതയോടും വിറ്റുവരവോടും കൂടി സാധാരണഗതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം."

ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങളിലൂടെ സെൻട്രൽ ബാങ്ക് 10,000 കോടി രൂപ വെള്ളിയാഴ്ച നൽകി.

ഇത് 6.84 ശതമാനം കൂപ്പൺ നിരക്കിലുള്ള സെക്യൂരിറ്റികൾ വാങ്ങും (മെച്യുരിറ്റി ഡിസംബർ 19, 2022); 7.72 ശതമാനം (2025 മെയ് 25); 8.33 ശതമാനവും (ജൂലൈ 9, 2026) 7.26 ശതമാനവും (ജനുവരി 14, 2029).

Follow Us:
Download App:
  • android
  • ios