1.37 കോടി രൂപടയങ്ങിയ വാഹനവുമായാണ് കഴിഞ്ഞ ബുധനാഴ്ച ഇയാൾ മുങ്ങിയത്. പിന്നീട് വസന്ത്നഗറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു.

ബംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള പണവുമായി പോകുമ്പോഴാണ് ഡ്രൈവർ വാനുമായി കടന്നുകളഞ്ഞത്. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളിൽനിന്നു പണം ശേഖരിച്ച് എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് കരാർ എടുത്തിരുന്നത്.