Asianet News MalayalamAsianet News Malayalam

ആഭ്യന്തര മന്ത്രിയായിരുന്നെങ്കിൽ ബുദ്ധിജീവികളെ വെടിവച്ചു കൊല്ലുമായിരുന്നു: ബിജെപി നേതാവ് ബസന​ഗൗഡ പാട്ടീൽ

ബിജെപി നിയമോപദേഷ്ടാവ് ബസന​ഗൗഡ പാട്ടീൽ യത്നൽ

2002 മുതൽ 2004 വരെ വാജ്പേയി സർക്കാരിൽ റെയിൽവേ- ടെക്സ്റ്റൈൽസ് സഹമന്ത്രി

BJP Lawmaker says if  have power of a homeminister shoot intellectual
Author
Vijayapura, First Published Jul 27, 2018, 10:21 PM IST

വിജയപുര: തനിക്ക് ആഭ്യന്തര മന്ത്രി എന്ന അധികാരം ഉണ്ടായിരുന്നങ്കിൽ സംസ്ഥാനത്തെ എല്ലാ ബുദ്ധിജീവികളെയും വെടിവച്ച് കൊല്ലാൻ ഉത്തരവിടുമായിരുന്നു എന്ന് ബിജെപി നിയമോപദേഷ്ടാവ് ബസന​ഗൗഡ പാട്ടീൽ യത്നൽ. കാർ​ഗിൽ വിജയ് ദിവസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബുദ്ധിജീവികളിൽ നിന്നും ചിന്തകരിൽ‌ നിന്നും കൂടുതൽ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മളുടെ നികുതിപ്പണത്തിൽ നിന്നും ലഭിക്കുന്ന സൗകര്യങ്ങൾ അനുഭവിച്ചാണ് ഈ ബുദ്ധിജീവികൾ ഇവിടെ ജീവിക്കുന്നത്. എന്നാൽ ഇന്ത്യയ്ക്കെതിരെ അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന് വളരെയധികം ഭീഷണി ഉയർത്തുന്നവരാണിവർ. ബസന ഗൗഡ പറഞ്ഞു. ഈ പ്രസ്താവനകളെ ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മുസ്ലീം വിഭാ​ഗത്തെ ഒരു വിധത്തിലും സഹായിക്കാൻ പാടില്ല എന്നൊരു വിവാദ പ്രസ്താവനയും അടുത്തിടെ ബസന​ഗൗഡ ഇറക്കിയിരുന്നു. 1994 മുതൽ 1999 വരെ എംഎൽഎയും 1999 മുതൽ 2009 വരെ എംപിയും ആയിരുന്ന വ്യക്തിയാണ് ബസന​ഗൗ‍ഡ. 2002 മുതൽ 2004 വരെ വാജ്പേയി സർക്കാരിൽ റെയിൽവേ- ടെക്സ്റ്റൈൽസ് സഹമന്ത്രിയായിരുന്നു.  

Follow Us:
Download App:
  • android
  • ios