മംഗളുരുവില്‍ നിന്ന് ബസില്‍ കൊണ്ടുവരുന്നതിനിടയിലാണ് 13 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ എക്‌സൈസ് സംഘം പിടികൂടിയത്. പണം ഒളിപ്പിച്ചു കൊണ്ടുവന്ന മഹാരാഷ്ട്ര സാഗ്ലി സ്വദേശി ധനാജിയെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസ് പാലക്കല്ലിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് നോട്ടുകള്‍ പിടികൂടിയത്. മൂകാംബികയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്നു ധനാജി.പുലര്‍ച്ചെ 12.45 മണിയോടെ ബസ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ പരിശോധിക്കുമ്പോഴാണ് ധനാജിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ 13 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്.കണ്ണൂരിലെ ഒരാള്‍ക്ക് കൊടുക്കാനായി കൊണ്ടു പോവുകയാണ് നോട്ടുകളെന്നാണ് യുവാവ് എക്‌സൈസ് അധികൃതരോട്  പറഞ്ഞ്

പ്രതിയെ എകസൈസ് അധികൃതര്‍ പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയില്‍ നിന്നും 20 ലക്ഷം രൂപയുടെ കുഴല്‍പണവും മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.