Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലും ദില്ലിയിലും ഭൂചലനം

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ഉത്തരേന്ത്യയിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 

Earthquakes in Pakistan and Delhi
Author
Delhi, First Published Feb 3, 2019, 7:39 AM IST

ദില്ലി:  പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ഉത്തരേന്ത്യയിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് - അഫ്‍ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുകുഷ് മലനിരകളുടെ സമീപത്താണ് ഭൂചനലത്തിന്‍റെ പ്രഭവ കേന്ദ്രം. 

ഇന്നലെ വൈകീട്ട് 5.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിന്ദു കുഷ് മേഖലയില്‍ 212 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഭൂചലനത്തിന്‍റെ ഭാഗമായി ഡല്‍ഹി, ജമ്മുകാശ്മൂര്‍ മേഖലകളിലും കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ മേഖലയിലും ചെറിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനിടെ ഇന്‍ഡോനേഷ്യയിലെ സുമാത്രയിലും ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഈ ഭൂചനലത്തിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Follow Us:
Download App:
  • android
  • ios