Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടി ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തു, ഫേസ്ബുക്ക് പൊലീസിനെ അറിയിച്ചു

  • ഫേസ്ബുക്കിന്‍റെ യുഎസ് ആസ്ഥാനത്തില്‍ നിന്നാണ് അറിയിപ്പ് വന്നത്
Facebook alert helps assam police to prevent suicide

ഗുവാഹട്ടി: യുഎസിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തിന്‍റെ കൃത്യമായ ഇടപെടല്‍ ആസാമിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. ഫേസ്ബുക്കില്‍ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പ് എഴുതിയിട്ട കാര്യം സംസ്ഥാന പൊലീസിനെ അറിയിച്ചതോടെ ഒരു ജീവന്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പൊലീസിന് കെെമാറിയത്.

പൊലീസ് വിഷയം ഗൗരവമായി എടുത്ത് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് ഡിജിപി കുലാദാര്‍ സെെകിയ പറഞ്ഞു. ഞാന്‍ ഇന്ന് ആത്ഹത്യ ചെയ്യുമെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയും പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. നേരത്തേ അസാറയിലുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും ഫേസ്ബുക്കിന്‍റെ ഇടപെടല്‍ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചിരുന്നു.

വിലകൂടിയ ക്യാമറ മാതാപിതാക്കള്‍ വാങ്ങി തരാതിരുന്നതിനാല്‍ കെെയില്‍ മുറിവുണ്ടാക്കുന്ന വീഡിയോ കുട്ടി പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കിന്‍റെ അറിയിപ്പ് വന്നതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കുട്ടിയെ രക്ഷിച്ചു. 

Follow Us:
Download App:
  • android
  • ios