വഡോദര: ലിഫ്റ്റില്‍ കുടുങ്ങിയ ഇയര്‍ഫോണില്‍ കഴുത്ത് മുറുകി, മുറിഞ്ഞ് യുവതി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വഡോദരയിവെ പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണാന്ത്യം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സുശീല വിശ്വകര്‍മ്മയാണ് (48) മരിച്ചത്. രാവിലെ 8 മണിയോടെ ജോലിക്കായെത്തിയ ഇവര്‍ മൂന്നാം നിലയിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറുകയായിരുന്നു. എന്നാല്‍ ഇവരുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിലെ ഗ്രില്ലില്‍ കുടുങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഉടലില്‍ നിന്ന് തല വേര്‍പെട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. അറ്റുപോയ തല ഗ്രൗണ്ട് ഫോറിലും ഉടല്‍ നാലാം നിലയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബാപ്പെഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെയാണ് ഉടല്‍ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. മുകളില്‍ മേല്‍ക്കൂരയില്ലാത്ത, സാധാനങ്ങള്‍ മുകള്‍ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലിഫ്റ്റായിരുന്നു ഇവര്‍ ഉപയോഗിച്ചതെന്ന് ബാപ്പെഡ് പൊലീസ് ഉദ്യോഗസ്ഥനായ എം എന്‍ സപൂരിയ പറഞ്ഞു.