മാനസികാരോഗ്യ കേന്ദ്രങ്ങളോട് ചേർന്ന് പകൽവീട് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും രോഗവിമുക്തി നേടി മടങ്ങുന്നവരെ ബന്ധുക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ആശുപത്രി അധികൃതർ വീട്ടിലേക്ക് വിട്ടാലും ബന്ധുക്കൾ സ്വീകരിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നത് . ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.