Asianet News MalayalamAsianet News Malayalam

പുരുഷന്മാരിലെ മികച്ച പാചകക്കാരനെ കണ്ടെത്താന്‍ മൈ സൂപ്പര്‍ ഷെഫ്

വിവാഹിതരായ പുരുഷന്മാര്‍ക്ക് പാചക കലയില്‍ കഴിവു തെളിയിക്കാന്‍ വേദിയൊരുക്കി ഏഷ്യാനെറ്റ് ന്യൂസ്

My Super Chef Contest For Married Men In UAE
Author
UAE, First Published Nov 7, 2018, 3:39 PM IST

വിവാഹിതരായ പുരുഷന്മാര്‍ക്ക് പാചക കലയില്‍ കഴിവു തെളിയിക്കാന്‍ വേദിയൊരുക്കി ഏഷ്യാനെറ്റ് ന്യൂസ്. യുഎഇയില്‍ താമസിക്കുന്ന വിവാഹിതരായ പുരുഷന്മാര്‍ക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികളുടെ വീട്ടില്‍ ഉള്‍പ്പെടെ നടത്തുന്ന മത്സര പരമ്പരകളിലൂടെയാണ് വിജയിയെ തെരെഞ്ഞെടുക്കുന്നത്. സെമി ഫൈനലും ഫൈനലും പൊതു വേദികളിലാവും നടത്തുക.

മത്സരത്തിനുള്ള സ്‍ക്രീനിംഗില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നിങ്ങളുണ്ടാക്കിയ രുചികരമായ ഡിഷിന്‍റെ റെസിപ്പിയും ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിപ്പറേഷന്‍ വീഡിയോയും ഫോട്ടോയും സഹിതം 0563885774, 0558795791 എന്ന വാട്‍സാപ്പ് നമ്പറുകളിലേക്ക് മെസേജ് അയക്കണം. ഈ എന്‍ട്രികളില്‍ നിന്നും ജഡ്ജസിന്‍റെ പാനല്‍ മത്സരാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. വീടുകളില്‍ വച്ച് നടത്തുന്ന മത്സരങ്ങള്‍ക്കൊടുവില്‍ 20 പേരെ സെമി ഫൈനലിലേക്ക് തെരെഞ്ഞെടുക്കും. ഫൈനലില്‍ പങ്കെടുക്കുന്ന നാലു പേരില്‍ നിന്നും മൈ സൂപ്പര്‍ ഷെഫ് 2018നെ തെരെഞ്ഞെടുക്കും.
 

Follow Us:
Download App:
  • android
  • ios