പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മൂന്ന് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. അടൂരിലെ സ്വകാര്യ നേഴ്സിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളാണ് മൂന്ന് പേരും. പെൺകുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റൽ അധികൃതരാണ് പൊലീസിന് പരാതി നൽകിയത്. 

പൂന, നിലമ്പൂർ, സീതത്തോട് സ്വദേശിനികളാണ് വിദ്യാർത്ഥിനികൾ.പരാതിയെ തുടര്‍ന്ന് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.  കാണാതായവരിൽ ഒരാളുടെ വീട് പൂനെയിൽ ആയതിനാൽ മൂന്ന് പേരും കൂടി അങ്ങോട്ട് യാത്രപോയെന്നാണ് പൊലീസിന് കിട്ടുന്ന സൂചന. വിദ്യാര്‍ത്ഥിനികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.