സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടേയും സഹകാരികളുടേയും യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്താമാക്കിയിട്ടുണ്ട്. സഹകാരികള്‍ വീടുവീടാന്തരം കയറിയിറങ്ങി ഇക്കാര്യം നിക്ഷേപകരെ ബോധ്യപ്പെടുത്തണം സുതാര്യമായാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സംഘങ്ങള്‍ ബാങ്ക്, ജില്ല സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിങ്ങനെയാണ് സഹകരണ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. 

നിലവിലുള്ള പ്രതിസന്ധിയെ മുറിച്ചു കടക്കാന്‍ ഇവ മൂന്നു തമ്മില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സഹകരണ മേഖലക്കുവേണ്ടി രൂപം കൊണ്ട നബാര്‍ഡും ഇതിനൊപ്പം സഹായവുമായി നില്‍ക്കണം. പ്രാഥമിക സംഘങ്ങളില്‍ അംഗത്വമുള്ളവര്‍ക്ക് ജില്ല ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയാല്‍ പ്രാഥമിക സംഘങ്ങളില്‍നിന്നുതന്നെ വായ്പയും നിക്ഷേപവും കൈപ്പറ്റാനാകണം. ഇതിനായി മൂന്ന് തലത്തിലും പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ തങ്ങളുടെ നിക്ഷപങ്ങള്‍ പുറത്തെടുക്കേണ്ടിവരുമെന്നും പിണറായി വ്യക്തമാക്കി.

വായ്പയുടേയും നിക്ഷേപത്തിന്റെയും പലിശയില്‍ മാറ്റം വരുത്തണമോയെന്നും സംഘങ്ങള്‍ തീരുമാനിക്കണം. സഹകരണ ബാങ്കുകളിലാകെ കള്ളപ്പണമാണെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണ്. ഒരുതരത്തിലുള്ള പരിശോധനയേയും ബാങ്കുകള്‍ തടഞ്ഞിട്ടില്ല.ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സഹകരണ ബാങ്കുകളെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.