Asianet News MalayalamAsianet News Malayalam

ആഗ്രഹങ്ങളെ പണിതുയര്‍ത്തി രാം വി സൂതാർ

സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ തുറന്ന അവസരത്തിൽ നമ്മൾ അറിയേണ്ട ഒരാളുണ്ട്. രാം വി സൂതാർ എന്ന ശിൽപി. ലോകത്തെ ഏറ്റവും വലിയ ശിൽപം ഒരുക്കിയ കാലാകാരൻ. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കാണുമ്പോൾ അദ്ദേഹം പങ്കുവച്ച ആഗ്രഹമായിരുന്നു ലോകം മുഴുവൻ അറിയുന്ന ഒരു സൃഷ്ടി ഒരുക്കണം എന്നത്. 

Ram Voi Sutar builds desires
Author
Mumbai, First Published Nov 1, 2018, 8:40 AM IST

സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ തുറന്ന അവസരത്തിൽ നമ്മൾ അറിയേണ്ട ഒരാളുണ്ട്. രാം വി സൂതാർ എന്ന ശിൽപി. ലോകത്തെ ഏറ്റവും വലിയ ശിൽപം ഒരുക്കിയ കാലാകാരൻ. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കാണുമ്പോൾ അദ്ദേഹം പങ്കുവച്ച ആഗ്രഹമായിരുന്നു ലോകം മുഴുവൻ അറിയുന്ന ഒരു സൃഷ്ടി ഒരുക്കണം എന്നത്. 

നോയിഡയിലെ തിരക്കേറിയ വ്യവസായ മേഖലയിലുള്ള സ്റ്റുഡിയോയിൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോളാണ് രാം വി സൂതാർ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചത്. പത്മ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ തിളക്കത്തിലും ലാളിത്യത്തിന്റെ പ്രതീകമായിരുന്നു രാം വി സൂതർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്ത്യാ ഗേറ്റ് എന്ന പരിപാടിക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തിൽ രാം വി സൂത്തർ പങ്കുവച്ച ഒരേയൊരു ദുഖം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന, ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നും നൽകാൻ സ്വതന്ത്ര ഇന്ത്യക്ക് ആയിട്ടില്ല എന്നതായിരുന്നു. മുഗൾ കാലം വരെയുള്ള സ്മാരകങ്ങളായിരുന്നു ഇന്ത്യയിലെ പ്രധാന ആകർഷണങ്ങൾ. തന്റെ ഏറ്റവും വലിയ ആഗ്രഹം അന്ന് അദ്ദേഹം നമ്മളുമായി പങ്കുവച്ചു. 

Ram Voi Sutar builds desires

രാം വി സൂതാറിന്റെ ഈ സ്വപ്നമാണ് ഏകതാ പ്രതിപമയുടെ ഉദ്ഘാടനത്തോടെ സാക്ഷാത്കരിച്ചത്. 94 -ാം വയസിലും ഏറ്റെടുത്ത ജോലിയിൽ 100 ശതമാനം സമർപ്പണം. ശിൽപം ഏറ്റവും മികച്ചതാകാൻ സർദാർ പട്ടേലിന്റെ 2000 ചിത്രങ്ങളാണ് രാം വി സൂതാർ പരിശോധിച്ചത്. ശിൽപ നിർമ്മാണം കുട്ടിക്കാലത്ത് തന്നെ തുടങ്ങിയ രാം വി സൂതാറിന്റെ കഴിവ് പ്രഗത്ഭർ അന്നേ തിരിച്ചറിഞ്ഞു. 

മുംബയിലെ ജെ ജെ സ്കൂൾ ഓഫ് ആർട്സിൽ രണ്ടാം വർഷത്തേക്കാണ് അദ്ദേഹത്തിന് നേരിട്ട് പ്രവേശനം നൽകിയത്. ചമ്പൽ നദിയിലെ ഗാന്ധിസാഗർ അണക്കെട്ടിൽ നിർമ്മിച്ച പ്രതീകാത്മക ശിൽപമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പോലും ആശ്ചര്യപ്പെടുത്തിയ കരവരിരുത്. അമ്മയും രണ്ടും കുഞ്ഞുങ്ങളും. അമ്മയായി ചമ്പൽ നദിയും രണ്ട് മക്കളായി മധ്യപ്രദേശും രാജസ്ഥാനും. പിന്നീട് മായാവതിയുടെ അംബേദ്കർ പാർക്കിലെ മുഴുവൻ ശിൽപങ്ങളും കുരുക്ഷേത്രയിലെ പ്രശസ്തമായ തേര് ശിൽപവുമെല്ലാം രാം വി സൂതാറിന്റെ കരവിരുതാണ്. 

പാർലമെന്റ് വളപ്പിൽ മാത്രം അദ്ദേഹത്തിന്റെ 16 പ്രതിമകളുണ്ട്. 70 -ൽ അധികം രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ ശിൽപങ്ങളുണ്ട്. ഗാന്ധി പ്രതിമകളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മഹാത്മാ ഗാന്ധിയുടെ മാത്രം മുപ്പതിലധികം പ്രതിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios