Asianet News MalayalamAsianet News Malayalam

ലാലുവിന്‍റെ മകന് സമരത്തിനിടെ പറ്റിയ അക്കിടി; വീഡിയോ

  • ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനും ബീഹാർ മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സൈക്കിളിൽനിന്നും മറിഞ്ഞ് വീണു
Tej Pratap Yadav Ex Minister Budding Film Star May Hate This Video
Author
First Published Jul 26, 2018, 5:38 PM IST

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനും ബീഹാർ മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സൈക്കിളിൽനിന്നും മറിഞ്ഞ് വീണു. പെട്രോള്‍ ഡീസല്‍ വില ഉയരുന്നതിനെതിരെ സൈക്കിൾ റാലി നടത്തി സമരം സംഘടിപ്പിക്കുന്നതിനിടെ സൈക്കിളിൽ നിന്നും മറിഞ്ഞ് വീഴുകയായിരുന്നു. അതേസമയം സൈക്കിളിൽനിന്നും വീണ തേജിനെ ട്രോളി തുടങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 

സൈക്കിൾ യാത്ര എന്ന പേരിലായിരുന്നു സമരം സംഘടിപ്പിച്ചത്. പ്രതിഷേധക്കാർക്കൊപ്പം സൈക്കിളിൽ വരുകയായിരുന്നു തേജ് ആവേശം കയറി സൈക്കിൾ വേ​ഗത്തിൽ ഒാടിക്കുകയും  പ്രതിഷേധക്കാർക്ക് മുന്നിൽ ഒാടിയെത്തുകയും ചെയ്തു. പെട്ടെന്ന് പിന്നിൽനിന്നും വന്ന കാർ സൈക്കിളിൽ ഇടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആളുകൾ ഒാടികൂടുകയും തേജ് പ്രതാപിനെ പൊക്കിയെടുക്കുകയും ചെയ്തു.

 തേജിന്റെ സമരം കാണാലെത്തിയ ആളുകൾ ദൃശ്യങ്ങൾ കൃത്യമായി ചിത്രീകരിച്ചു. ആ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഉയർത്തെഴുന്നേൽക്കാൻ വേണ്ടി മാത്രമാണ് മനുഷ്യർ വീഴുന്നതെന്നായിരുന്നു വീണതിനെക്കുറിച്ച് തേജിന്റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios