തിരുവനന്തപുരം: ഓഖി ദുരിതബാധിതർക്ക് സമാശ്വാസ പാക്കേജ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ്. ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് മുന്നിലാണ് യുഡിഎഫ് സംഘം പരാതിയറിയിച്ചത്. എന്നാല്‍ കേരളത്തിന് ഇന്നു തന്നെ 139 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രസംഘത്തലവൻ അറിയിച്ചു.

കേന്ദ്ര സംഘത്തെ ആവശ്യങ്ങൾ അറിയിരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്നും സംസ്ഥാന സർക്കാരിന്റെ ആശ്വാസ നടപടികൾ തൃപ്തികരമല്ലെന്നും എം എം ഹസ്സൻ പറഞ്ഞു. ഫിഷറീസ് മന്ത്രി പോലും കാര്യങ്ങൾ ധരിപ്പിക്കാൻ എത്തിയില്ലെന്നും ഹസ്സന്‍ ആരോപിച്ചു.