പാലക്കാട്: ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി. പുലർച്ചയോടെ പാലക്കാട്-കോഴിക്കോട് ദേശിയ പാത കടത്തി, ധോണി മല കയറ്റി വിട്ടതായി വനം വകുപ്പ് അറിയിച്ചു.  ആനകൾ തിരികെ കാടിറങ്ങാതിരിക്കാൻ വേണ്ട മുൻകരുതലുകളുമായി പ്രതേക സംഘം കാടിനുള്ളിൽ തമ്പടിച്ചിട്ടുണ്ട്. 

മൂന്ന് ദിവസം മുൻപാണ് കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങിയത്. നാൽപ്പതോളം കിലോമീറ്ററുകൾ  ജനവാസ മേഖലകളിലൂടെ യാത്ര ചെയ്ത ആനകളെ വയനാട്ടിൽ നിന്ന് എത്തിയ പ്രതേക സംഘത്തിന്റെ സഹായത്തോടെ ആണ് തിരികെ കാട് കയറ്റിയത്.