ദുബായ്: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ  691പേരും മറ്റുള്ളവർ11327 പേരുമാണ് മടങ്ങിവരാനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 56114പേരും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ 58823 പേരുമാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരൻമാർ 10007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

രജിസ്റ്റർ ചെയ്തവരിൽ വിദഗ്ധതൊഴിലാളികൾ 49472 പേരും   അവിദഗ്ധ തൊഴിലാളികൾ 15923 പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന 10137 പേർ, പ്രൊഫഷണലുകൾ 67136 പേർ,  സ്വയം തൊഴിൽ ചെയ്യുന്ന 24107 പേർ, മറ്റുള്ളവർ 153724 എന്നിങ്ങനെയാണ്   മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ  തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ .

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ ജില്ല തിരിച്ചുള്ള കണക്കുകൾ

 • തിരുവനന്തപുരം        23014
 • കൊല്ലം                    22575
 • പത്തനംതിട്ട             12677
 • കോട്ടയം                  12220
 • ആലപ്പുഴ                  15648
 • എറണാകുളം             18489
 • ഇടുക്കി                     3459
 • തൃശ്ശൂർ                      40434
 • പാലക്കാട്                21164
 • മലപ്പുറം                   54280
 • കോഴിക്കോട്             40431
 • വയനാട്                  4478
 • കണ്ണൂർ                    36228
 • കാസർഗോഡ്          15658