ഖത്തീഫ്: മരുഭൂമിയിൽ വസന്തം തീർത്ത പുഷ്‌പോത്സവത്തിനു സമാപനം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നടന്ന ആദ്യ പുഷ്‌പോത്സവം കാണാനായിരങ്ങളാണ് എത്തിയത്. കിഴക്കൻ പ്രവിശ്യ വിനോദസഞ്ചാര വകുപ്പാണ് പത്തു ദിവസത്തെ പുഷ്‌പോത്സവം ഖതീഫിൽ സംഘടിപ്പിച്ചത്.

വൈവിധ്യങ്ങളായ ഒന്നരലക്ഷത്തോളം പുഷ്‌പങ്ങളായിരുന്നുപുഷ്‌പോത്സവ നഗരിയിൽ ഒരുക്കിയിരുന്നത്. പുഷ്‌പോത്സവ നഗരിയിലെത്തിയ സ്വദേശികൾക്ക് മരുഭൂമിയിൽ വസന്തം വിരിഞ്ഞ പ്രതീതി നൽകി. മേളയോട് അനുബന്ധിച്ചു സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ വിനോദ പരിപാടികളും ഒരുക്കിയിരുന്നു.

കരകൗശല വസ്തുക്കളുടെ പ്രദർശനവും നാടൻ ഭക്ഷണ ശാലകൾ ഉൾപ്പടെ വിവിധ സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. പത്തു ദിവസം നീണ്ടു നിന്ന മേളയിൽ 120 ഓളം വ്യത്യസ്തങ്ങളായ പരിപാടികളാണ് അരങ്ങേറിയത്.