അജ്മാന്‍: എൻ.എം.സി മെഡിക്കൽ സെന്റർ അജ്മാനിൽ സൗജന്യ മെഡിക്കൽ പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയവും അജ്മാനിലെ വിവിധ ഗവണ്മെന്റ് വിഭാഗങ്ങളുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ പരിശോധനയിൽ ഇന്ത്യൻ പീപ്പിൾ ഫോറം, വി.സി.സി ഉൾപ്പെടുന്ന സംഘടനകളും സഹകരിക്കുന്നുണ്ട്.

ബ്ലഡ്‌ ഷുഗർ, ബ്ലഡ്‌ പ്രഷർ, കൊളെസ്ട്രോൾ, ഇ.സി.ജി തുടങ്ങി  ഇന്റെണൽ മെഡിസിൻ, ജനറൽ ഫിസിഷ്യൻ സൗജന്യ പരിശോധനകൾ ആണ് ചെയ്യുന്നത്. മെഡിക്കൽ പരിശോധന ക്യാമ്പ് എരീസ് ഗ്രൂപ്പ്‌ സിഇഒ സോഹൻ റോയും രക്ത പരിശോധനാ ക്യാമ്പ് ഇക്ബാൽ ഹത്ബൂറും ഉദ്ഘാടനം ചെയ്യും. അജ്മാനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ് അജ്മാനിലെ താമസക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക്: റിയാസ് കാട്ടിൽ: 0554738296, റോമിയൊ: 0527499646.