മസ്കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കും. മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് 2021 ഏപ്രില്‍ മാസം മുതല്‍ നടപ്പാക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ഉത്തരവ് പുറപ്പെടുവിച്ചു. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 5% നികുതി നടപ്പാക്കാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്.