റിയാദ്: സൗദി അറേബ്യയില്‍ രണ്ടാഴ്‍ചക്കിടെ ഏഴായിരത്തിലധികം സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന. നവംബര്‍ 22 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കാലയളവിലാണ് ഫീല്‍ഡ് പരിശോധക സംഘങ്ങള്‍ ഇത്രയും വ്യാപാര സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ ഇടങ്ങളില്‍ പിഴ ചുമത്തുകയും ചെയ്‍തു.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധനാ നടപടികള്‍. വിവിധ പ്രവിശ്യകളിലെ സൂഖുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമെല്ലാം പരിശോധക സംഘങ്ങളെത്തിയിരുന്നു. 210 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.