വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ  വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ സഹായവുമായി കൊച്ചി സർവകലാശാല. ഇതിനായി സർവകലാശാല സ്റ്റാർട്ടപ്പ് ഗ്രാന്റ് നൽകും. റുസ സാമ്പത്തിക പിന്തുണയോടെ കുസാടെക്ക് ഫൗണ്ടേഷന് കീഴിലുള്ള കുസാറ്റ് ടി.ബി.ഐ ആണ് ഇതിന് ചുക്കാൻ പിടിക്കുക. ഇലക്ട്രോണിക് ഹാർഡ്‌വെയർ, ബയോ ടെക്‌നോളജി, മറൈൻ സയൻസ്, പോളിമർ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിങ്ങനെ 24 സ്റ്റാർട്ടപ്പുകൾ ധനസഹായത്തിനായി ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇവയെ തിരഞ്ഞെടുക്കുക. ഒന്നിലധികം തവണകളായി 40 ലക്ഷം രൂപയാണ് ഗ്രാന്റ്. സ്റ്റാർട്ടപ്പ് ഗ്രാന്റ്, കൊവിഡ് റെസ്‌പോസ് ഗ്രാന്റ് എന്നിങ്ങനെ ഈ വർഷം രണ്ട് വിഭാഗം ഗ്രാന്റുകൾ ഉണ്ടാകും. കുസാറ്റിലെ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കാണ് മുൻഗണന. വാണിജ്യവത്ക്കരിക്കാൻ ആഗ്രഹിക്കു സങ്കീർണമായ ആശയമോ ഗവേഷണ ഫലങ്ങളോ ഉള്ള സ്റ്റാർട്ടപ്പുകൾക്ക് ഐഡിയ ഗ്രാന്റിനും പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയ സാറ്റാർട്ടപ്പുകൾക്ക് ഉൽപ്പന്ന ഗ്രാന്റിനുമായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.