ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: പാർട്ടി വിമർശനങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും പറഞ്ഞ വി ഡി സതീശൻ താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ചെയ്തത് തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അധ്യക്ഷനോട് ഭാരവാഹികൾക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു, അതിന് ചേർന്ന യോഗമാണ്. അതുകൊണ്ടാണ് ക്ഷണമില്ലാത്തത്. ആരാണ് ഈ വാർത്തകൾ പുറത്ത് തരുന്നത് എന്നാണ് പരിശോധിക്കേണ്ടതെന്നും വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. കെപിസിസി ഭാരവാഹി യോ​ഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.