Asianet News MalayalamAsianet News Malayalam

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇനി 'ഉദ്യം'രജിസ്‌ട്രേഷന്‍

 പോർട്ടലിൽ കാണുന്ന രജിസ്‌ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം

sme udyam registration
Author
Kochi, First Published Jul 6, 2020, 1:21 PM IST

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിൽ (www.udyamregistration.gov.in) സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ വയ്ക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തിലെ ഭേദഗതികളും അംഗീകരിച്ചിട്ടുണ്ട്. ഉദ്യം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഉദ്യം രജിസ്‌ട്രേഷൻ നമ്പരും അതിനെ തുടർന്ന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. പോർട്ടലിൽ കാണുന്ന രജിസ്‌ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. കൊറോണ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയിരുന്നു. ഇത് പ്രകാരമുളള സംരംഭകർക്കും സംരംഭങ്ങൾക്കുമുളള രജിസ്ട്രേഷനാണ് ഉദ്യം പോർട്ടൽ വഴി നടത്തേണ്ടത്. ഇഎം2, ഉദ്യോ​ഗ് ആധാർ എന്നിവ എടുത്തിട്ടുളളവരും നിർബന്ധമായും ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഒരേ സംരംഭം ഒന്നിൽ കൂടുതൽ രജിസ്‌ട്രേഷൻ എടുക്കാൻ പാടില്ല. നിർമ്മാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഒന്നിൽത്തന്നെ ഉൾപ്പെടുത്താം.  

Follow Us:
Download App:
  • android
  • ios