കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച നേട്ടമുണ്ടാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞെന്ന് സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ സർവേ റിപ്പോർട്ടുകൾ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് നേട്ടമുണ്ടാക്കിയത്. ഇ–കൊമേഴ്സ്, ഡേറ്റ അനലറ്റിക്സ് സ്ഥാപനങ്ങളും പ്രതിസന്ധി കാലഘട്ടത്തിൽ നേട്ടമുണ്ടാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ കൊവിഡ് എങ്ങനെ ബാധിച്ചെന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ പ്രത്യേക സർവേ നടത്തിയത്. 582 സ്റ്റാർട്ടപ് കമ്പനികളെയാണ് പഠനത്തിന് ആധാരമാക്കിയത്. കൊവിഡ് കാലത്ത് ബിസിനസ് നടക്കാതെ വരുമാനമില്ലാതായത് 38% കമ്പനികൾക്കാണെന്ന് സർവേ വ്യക്തമാക്കുന്നു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. നഷ്ടത്തിലായ സംരംഭങ്ങൾക്ക്  കേരള സ്റ്റാർട്ടപ് മിഷൻ സാങ്കേതിക സഹായങ്ങളും നിർദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യ മേഖലയിലും ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ഇൻക്യുബേഷൻ സൗകര്യങ്ങൾ ചോദിച്ച് എത്തുന്നവരുടെ എണ്ണം കൂടിയതായും സ്റ്റാർട്ടപ് മിഷൻ വ്യക്തമാക്കുന്നു.ചെറു വ്യവസായ യൂണിറ്റുകൾക്കും മറ്റും ചെറിയ ചെലവിൽ സേവനങ്ങൾ നൽകുന്ന ഫിൻടെക് കമ്പനികളും നേട്ടത്തിലാണ്. ഭൂരിഭാഗം കമ്പനികളും. ടൂറിസം, ഹോസ്പിറ്റാലിറ്റി കമ്പനികൾ ഈ കാലഘട്ടത്തിൽ കൂടുതൽ ഇടപാടുകാരെ കണ്ടെത്തിയതായി സർവേ പറയുന്നു.