ഗംഭീര തിരിച്ചുവരവുമായി രാജസ്ഥാന്‍ റോയല്‍സ്; ആര്‍സിബിക്കെതിരെ 158 റണ്‍സ് വിജയലക്ഷ്യം

Sports News Live Updates 27 05 2022

അഹമ്മദാബാദ്: ഐപിഎൽ(IPL 2022) ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണ്‍(Sanju Samson) നയിക്കുന്ന രാജസ്ഥാൻ റോയൽസും(Rajasthan Royals) ഫാഫ് ഡുപ്ലസിയുടെ(Faf du Plessis) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും(Royal Challengers Bangalore) ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം(RR vs RCB Qualifier 2). ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്‍റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. 

9:12 PM IST

Supernovas vs Velocity, Final: സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക് 166 റണ്‍സ് വിജയലക്ഷ്യം

പൂനെ: വനിതാ ടി20 ചലഞ്ച്(Womens T20 Challenge 2022) ഫൈനലില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക്((Supernovas vs Velocity Final) 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 44 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ദേന്ദ്ര ഡോട്ടിനാണ്(Deandra Dottin) സൂപ്പര്‍ നോവാസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(Harmanpreet Kaur) 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.

11:11 PM IST

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍

ഐപിഎല്‍രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് (60 പന്തില്‍ പുറത്താവാതെ 106) രാജസ്ഥാന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

10:03 PM IST

രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര തുടക്കം

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ (45), സഞ്ജു സാംസണ്‍ (1) എന്നിവരാണ് ക്രീസില്‍. യഷ്വസി ജയ്‌സ്വാളാണ് (21) പുറത്തായത്.
 
9:15 PM IST

ആര്‍സിബിക്കെതിരെ രാജസ്ഥാന് 158 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയലക്ഷ്യം. 58 റണ്‍സ് നേടിയ രജത് പടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഒബെദ് മക്‌കോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ആര്‍‍സിബിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. 

8:42 PM IST

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മടക്കിയയച്ച് ബോള്‍ട്ട്

വെടിക്കെട്ടോടെ തുടങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ട്രന്റ് ബോള്‍ട്ട് തിരിച്ചയച്ചു. 13 പന്തില്‍ 24 റണ്‍സ് നേടിയിരുന്നു ബോള്‍ട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 123 എന്ന നിലയിലാണ് ആര്‍സിബി.

8:23 PM IST

ഡുപ്ലെസിസ് മടങ്ങി

രാജസ്ഥാന്‍ റോയല്‍സിന് ബ്രേക്ക് ത്രൂ സമ്മാനിച്ച് ഒബെദ് മക്‌കോയ്. 25 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയെ മക്‌കോയ് ആര്‍ അശ്വിന്റെ കൈകകളിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 81 എന്ന നിലയിലാണ് ആര്‍സിബി.
 
7:41 PM IST

പ്രഹരമേല്‍പ്പിച്ച് രാജസ്ഥാന്‍, കോലി പുറത്ത്

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടം. വിരാട് കോലി (9) പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങുന്നത്.

7:10 PM IST

IPL 2022 : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. Read More...

5:34 PM IST

അങ്ങനെയെങ്കില്‍ അശ്വിന്‍ രാജസ്ഥാനൊരു തലവേദനയാവും; മുന്നറിയിപ്പുമായി മഞ്ജരേക്കര്‍

ഐപിഎല്‍(IPL 2022) രണ്ടാം ക്വാളിഫയറില്‍ അഹമ്മദാബാദിലേത് ഫ്ലാറ്റ് വിക്കറ്റാണെങ്കില്‍ ആര്‍ അശ്വിന്‍(R Ashwin) രാജസ്ഥാന് തലവേദനയാവുമെന്ന്  സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). 'ഏറെ വേരിയേഷനുകള്‍ക്ക് ശ്രമിക്കുമെന്നതിനാല്‍ ഫ്ലാറ്റ് ട്രാക്കുകളില്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പ്രശ്‌നമാകും. ഇത്തരം പിച്ചുകളില്‍ കുറവ് ഓഫ്‌ സ്‌പിന്‍ ബോളുകളേ അശ്വിന്‍ എറിയുകയുള്ളൂ. എന്നാല്‍ ടേണുണ്ടെങ്കില്‍ അശ്വിന്‍ അപകടകാരിയാവും. സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ അശ്വിനൊപ്പം യുസ്‌വേന്ദ്ര ചാഹലും തിളങ്ങും.

5:26 PM IST

IPL 2022: നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആര്‍സിബിക്ക് മേല്‍ക്കൈ

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും(RCB v RR) ഇന്ന് രണ്ടാം ക്വാളിഫയറിനിറങ്ങുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ് നേരിയ മേല്‍ക്കൈ. പരസ്പരം മത്സരിച്ച 24 മത്സരങ്ങളില്‍ ആര്‍സിബി 13 എണ്ണത്തില്‍ ജയിച്ചപ്പോള്‍ രാജസ്ഥാന്‍ 11 എണ്ണത്തില്‍ ജയിച്ചു. ഈ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ റോയല്‍സിനെ നാലു തവണ തോല്‍പ്പിച്ചതിന്‍റെ മുന്‍തൂക്കവും ആര്‍സിബിക്കുണ്ട്.

2:07 PM IST

ജോസേട്ടന്‍ ഫോമിലാണ്, ടീം പ്രതീക്ഷയിലും; ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായകം ജോസ് ബട്‌ലര്‍

നിർണായക ക്വാളിഫയർ പോരാട്ടത്തിനിറങ്ങുമ്പോൾ ജോസ് ബട്‍ലർ ഫോമിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തിലാണ് രാജസ്ഥാൻ റോയല്‍സ്. ലീഗ് ഘട്ടത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ മിന്നുംപ്രകടനം കാഴ്ചവച്ച ബട്‍ലർക്ക് പിന്നീട് താളം കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരെ തോറ്റെങ്കിലും ബട്‍ലറിന്‍റെ ഉജ്വല അർധ സെഞ്ചുറി രാജസ്ഥാന്‍റെ പ്രതീക്ഷ കൂട്ടുന്നു. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള രാജസ്ഥാന്‍റെ മുന്നേറ്റത്തിൽ കരുത്തായത് ജോസ് ബട്‍ലറിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. Read More...

2:06 PM IST

വീണ്ടും സഞ്ജു-ഹസരങ്ക പോര്; നെഞ്ചിടിച്ച് ആരാധകര്‍

നേര്‍ക്കുനേര്‍ കണക്കില്‍ സഞ്ജുവിനെതിരെ വന്‍ മേധാവിത്വമാണ് ഹസരങ്കയ്‌ക്കുള്ളത്. കരിയറില്‍ ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോള്‍ അഞ്ച് വട്ടവും സ‌ഞ്ജുവിനെ പുറത്താക്കാന്‍ ഈ ലങ്കന്‍ സ്‌പിന്നര്‍ക്കായി. 23 പന്തുകളില്‍ 18 റണ്‍സ് മാത്രമേ ഹസരങ്കയ്‌ക്കെതിരെ സഞ്ജുവിന് നേടാനായിട്ടുള്ളൂ. ശരാശരി മൂന്ന് മാത്രം. ഈ ഐപിഎല്‍ സീസണില്‍ ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഹസരങ്കയ്‌ക്ക് മുന്നില്‍ സഞ്ജു അടിയറവുപറ‌ഞ്ഞിരുന്നു. Read More...

2:04 PM IST

രാജസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ആര്‍സിബിയെ ഭയപ്പെടുത്തുന്നത് ഈ കണക്കുകള്‍

സീസണില്‍ ഇതുവരെ രാജസ്ഥാന്‍ പറത്തിയത് 123 സിക്സുകളാണ്. ഇതില്‍ 39 സിക്സുകള്‍ പിറന്നത് ജോസ് ബട്‌ലറുടെ ബാറ്റില്‍ നിന്നാണെങ്കില്‍ 24 സിക്സുകളുമായി സഞ്ജു സാംസണ്‍ പിന്നിലുണ്ട്. 21 സിക്സുകള്‍ പറത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും രാജസ്ഥാന്‍റെ മധ്യനിരയിലുണ്ട്. 22 സിക്സ് അടിച്ച ദിനേശ് കാര്‍ത്തിക്ക് ആണ് ആര്‍സിബിയുടെ ഏറ്റവും വലിയ സിക്സടി വീരന്‍. Read More...

9:12 PM IST:

പൂനെ: വനിതാ ടി20 ചലഞ്ച്(Womens T20 Challenge 2022) ഫൈനലില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക്((Supernovas vs Velocity Final) 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 44 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ദേന്ദ്ര ഡോട്ടിനാണ്(Deandra Dottin) സൂപ്പര്‍ നോവാസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(Harmanpreet Kaur) 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.

11:11 PM IST:

ഐപിഎല്‍രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് (60 പന്തില്‍ പുറത്താവാതെ 106) രാജസ്ഥാന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

10:03 PM IST:

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ (45), സഞ്ജു സാംസണ്‍ (1) എന്നിവരാണ് ക്രീസില്‍. യഷ്വസി ജയ്‌സ്വാളാണ് (21) പുറത്തായത്.
 
9:16 PM IST:

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയലക്ഷ്യം. 58 റണ്‍സ് നേടിയ രജത് പടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഒബെദ് മക്‌കോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ആര്‍‍സിബിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. 

8:42 PM IST:

വെടിക്കെട്ടോടെ തുടങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ട്രന്റ് ബോള്‍ട്ട് തിരിച്ചയച്ചു. 13 പന്തില്‍ 24 റണ്‍സ് നേടിയിരുന്നു ബോള്‍ട്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 123 എന്ന നിലയിലാണ് ആര്‍സിബി.

8:23 PM IST:

രാജസ്ഥാന്‍ റോയല്‍സിന് ബ്രേക്ക് ത്രൂ സമ്മാനിച്ച് ഒബെദ് മക്‌കോയ്. 25 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയെ മക്‌കോയ് ആര്‍ അശ്വിന്റെ കൈകകളിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 81 എന്ന നിലയിലാണ് ആര്‍സിബി.
 
7:42 PM IST:

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടം. വിരാട് കോലി (9) പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങുന്നത്.

7:15 PM IST:

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. Read More...

5:34 PM IST:

ഐപിഎല്‍(IPL 2022) രണ്ടാം ക്വാളിഫയറില്‍ അഹമ്മദാബാദിലേത് ഫ്ലാറ്റ് വിക്കറ്റാണെങ്കില്‍ ആര്‍ അശ്വിന്‍(R Ashwin) രാജസ്ഥാന് തലവേദനയാവുമെന്ന്  സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). 'ഏറെ വേരിയേഷനുകള്‍ക്ക് ശ്രമിക്കുമെന്നതിനാല്‍ ഫ്ലാറ്റ് ട്രാക്കുകളില്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പ്രശ്‌നമാകും. ഇത്തരം പിച്ചുകളില്‍ കുറവ് ഓഫ്‌ സ്‌പിന്‍ ബോളുകളേ അശ്വിന്‍ എറിയുകയുള്ളൂ. എന്നാല്‍ ടേണുണ്ടെങ്കില്‍ അശ്വിന്‍ അപകടകാരിയാവും. സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണെങ്കില്‍ അശ്വിനൊപ്പം യുസ്‌വേന്ദ്ര ചാഹലും തിളങ്ങും.

5:26 PM IST:

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും(RCB v RR) ഇന്ന് രണ്ടാം ക്വാളിഫയറിനിറങ്ങുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ് നേരിയ മേല്‍ക്കൈ. പരസ്പരം മത്സരിച്ച 24 മത്സരങ്ങളില്‍ ആര്‍സിബി 13 എണ്ണത്തില്‍ ജയിച്ചപ്പോള്‍ രാജസ്ഥാന്‍ 11 എണ്ണത്തില്‍ ജയിച്ചു. ഈ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ റോയല്‍സിനെ നാലു തവണ തോല്‍പ്പിച്ചതിന്‍റെ മുന്‍തൂക്കവും ആര്‍സിബിക്കുണ്ട്.

2:07 PM IST:

നിർണായക ക്വാളിഫയർ പോരാട്ടത്തിനിറങ്ങുമ്പോൾ ജോസ് ബട്‍ലർ ഫോമിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തിലാണ് രാജസ്ഥാൻ റോയല്‍സ്. ലീഗ് ഘട്ടത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ മിന്നുംപ്രകടനം കാഴ്ചവച്ച ബട്‍ലർക്ക് പിന്നീട് താളം കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരെ തോറ്റെങ്കിലും ബട്‍ലറിന്‍റെ ഉജ്വല അർധ സെഞ്ചുറി രാജസ്ഥാന്‍റെ പ്രതീക്ഷ കൂട്ടുന്നു. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള രാജസ്ഥാന്‍റെ മുന്നേറ്റത്തിൽ കരുത്തായത് ജോസ് ബട്‍ലറിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. Read More...

2:06 PM IST:

നേര്‍ക്കുനേര്‍ കണക്കില്‍ സഞ്ജുവിനെതിരെ വന്‍ മേധാവിത്വമാണ് ഹസരങ്കയ്‌ക്കുള്ളത്. കരിയറില്‍ ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോള്‍ അഞ്ച് വട്ടവും സ‌ഞ്ജുവിനെ പുറത്താക്കാന്‍ ഈ ലങ്കന്‍ സ്‌പിന്നര്‍ക്കായി. 23 പന്തുകളില്‍ 18 റണ്‍സ് മാത്രമേ ഹസരങ്കയ്‌ക്കെതിരെ സഞ്ജുവിന് നേടാനായിട്ടുള്ളൂ. ശരാശരി മൂന്ന് മാത്രം. ഈ ഐപിഎല്‍ സീസണില്‍ ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഹസരങ്കയ്‌ക്ക് മുന്നില്‍ സഞ്ജു അടിയറവുപറ‌ഞ്ഞിരുന്നു. Read More...

2:04 PM IST: