Asianet News MalayalamAsianet News Malayalam

ബിഎസ്എൻഎല്ലും 5ജിയിലേക്കോ? അടുത്ത ഓഗസ്റ്റിൽ അപ്ഗ്രേഡ് ചെയ്യും

കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്നാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ, 5ജി സേവനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്

BSNL to Roll Out 4G Services by November
Author
First Published Oct 4, 2022, 8:08 AM IST

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. സർക്കാർ  ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങും. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യും.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ്വരക്കിന്റെ ആദ്യ റോൾ ഔട്ടാണ് നവംബറിൽ നടക്കുന്നത്.

ഇത് സംബന്ധിച്ച ചർച്ച ടിസിഎസുമായും സർക്കാർ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കൺസോർഷ്യവുമായും നടത്തിവരികയാണ്. കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വർക്ക് ഗിയറുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 15നകം ബിഎസ്എൻഎൽ 5ജിയിലേക്ക് മാറണമെന്നാണ് നിർദേശം.  

കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്നാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ, 5ജി സേവനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.എന്നാൽ എന്നു മുതൽ സേവനങ്ങൾ ലഭ്യമാകും എന്നതിൽ വ്യക്തതയില്ല. അൾട്രാ ഹൈ-സ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുടെ ആരംഭത്തിനോ കവറേജിനോ കമ്പനി പ്രത്യേക സമയക്രമമൊന്നും പറഞ്ഞിട്ടുമില്ല. വൈകാതെ വോഡഫോൺ ഐഡിയ സേവനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.  2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാർച്ചോടെ ഇന്ത്യയിലുടനീളവും 5ജി  സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.

വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5ജി യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു.  ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്.

Follow Us:
Download App:
  • android
  • ios