ചൊവ്വാ ഗ്രഹത്തില്‍ ജീവനുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പുതിയ ചിത്രം പുറത്ത്. സ്പൂണിന് സമാനമായ വസ്തുവിന്റെ ചിത്രം ചൊവ്വാ ഗ്രഹത്തില്‍ നിന്ന് നാസ കണ്ടെത്തി. ഇത് രണ്ടാം തവണയാണ് സ്പൂണിന് സമാനമായ വസ്തു ചൊവ്വാ ഗ്രഹത്തില്‍ കണ്ടെത്തുന്നത്. 

നേരത്തെ മോതിരങ്ങളും  പോലെയുള്ള വസ്തുക്കളും ചൊവ്വാ ഗ്രഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്പൂണിന് സമാനമായ വസ്തുവിന്‍റെ നാസ പകര്‍ത്തിയ വീഡിയോ യു.എഫ്.ഒ ഹണ്ടര്‍ എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.