Asianet News MalayalamAsianet News Malayalam

Elon Musk : 'ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ'; സോഷ്യൽമീഡിയയിൽ ചർച്ചയായി മസ്കിന്റെ ട്വീറ്റ്

യുക്രൈനെ സഹായിച്ചതിൽ റഷ്യയിൽ നിന്നുള്ള ആക്രമണ ഭീഷണിയുടെ സൂചനയാണോ മസ്കിന്റെ ട്വീറ്റെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങളുയർന്നു.

Social media discuss Elon Musk latest Tweet
Author
Washington D.C., First Published May 9, 2022, 3:24 PM IST

സോഷ്യൽമീഡിയയിൽ ചർച്ചയായി ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ (Elon Musk) ട്വീറ്റ്.  ‘‘ദുരൂഹമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,’. എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. തന്റെ മരണത്തെക്കുറിച്ച് ആദ്യമായാണ് മസ്ക് ട്വീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മസ്ക് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് വ്യക്തമല്ല.  മസ്ക് തന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതും ഇത് ആദ്യമാണ്.

4400 കോടി ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്‌ക്കിന്റെ ഈ ട്വീറ്റ് എന്നതും ശ്രദ്ധേയം. ഈ ട്വീറ്റിന് തൊട്ട് മുമ്പ് മറ്റൊരു ട്വീറ്റും മസ്ക് പങ്കുവെച്ചിരുന്നു. റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. യുക്രൈനിലെ സേനയ്ക്ക് സ്റ്റാർലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികർക്ക് ആശയവിനിമയ ഉപകരണങ്ങളും നൽകിയതിന് ഇലോൺ മസ്കിനെ വിമർശിച്ചായിരുന്നു റഷ്യൻ സൈനികന്റെ പോസ്റ്റ്. 

 

 

യുക്രൈനെ സഹായിച്ചതിൽ റഷ്യയിൽ നിന്നുള്ള ആക്രമണ ഭീഷണിയുടെ സൂചനയാണോ മസ്കിന്റെ ട്വീറ്റെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങളുയർന്നു. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ച് മസ്ക് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ മസ്കിന്റെ ട്വീറ്റിനെ പലരും തമാശയായിട്ടും കാണുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios