Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കും വാട്സ് ആപ്പും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങള്‍ നിരോധിച്ച് ശ്രീലങ്ക

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.  

Sri Lanka bans social media platforms including facebook and whatsapp
Author
Colombo, First Published May 6, 2019, 11:59 AM IST

കൊളംബോ: സിംഹള വിഭാഗക്കാരും ന്യൂനപക്ഷ മുസ്ലീങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍  സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് സമൂഹമാധ്യമങ്ങള്‍ വിലക്കിയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, വൈബര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ താത്കാലികമായി നിരോധിക്കുന്നു- ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം സംഘര്‍ഷങ്ങളെ തുടര്‍ന്ന് നെഗോമ്പോയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീക്കം ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ രാവിലെ 7 മണിക്ക് കര്‍ഫ്യൂ നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു. 

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. സ്ഫോടനത്തിന് ശേഷം ശ്രീലങ്കയില്‍  ഏപ്രില്‍ 30 വരെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് നീക്കം ചെയ്യുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios