Asianet News MalayalamAsianet News Malayalam

Kerala State film award : മികച്ച ഗായികയായി സിതാര, ഹൃദയത്തിലൂടെ മികച്ച സംഗീത സംവിധായകനായി ഹിഷാം

അവാര്‍ഡ് 'ഹൃദയം' ഫാമിലിക്കുള്ളതെന്ന് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഹിഷാം അബ്ദുൽ വഹാബ്. ഒരുപാട് സന്തോഷമുണ്ടെന്നും ഹൃദയം ഫാമിലിക്കുള്ള അവാര്‍ഡാണിതെന്നും ഹിഷാം പറഞ്ഞു. ദൈവത്തോടും കുടുംബത്തോടും നന്ദി പറയുന്നു. സിനിമ തനിക്ക് തന്നിട്ടുള്ള പുതിയ ജീവിതം വാക്കുകള്‍ക്ക് അതീതമാണെന്നും ഹിഷാം ഏഷ്യാനെറ്റ് ന്യൂസിനോട് 

അവാര്‍ഡ് 'ഹൃദയം' ഫാമിലിക്കുള്ളതെന്ന് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഹിഷാം അബ്ദുൽ വഹാബ്. ഒരുപാട് സന്തോഷമുണ്ടെന്നും ഹൃദയം ഫാമിലിക്കുള്ള അവാര്‍ഡാണിതെന്നും ഹിഷാം പറഞ്ഞു. ദൈവത്തോടും കുടുംബത്തോടും നന്ദി പറയുന്നു. സിനിമ തനിക്ക് തന്നിട്ടുള്ള പുതിയ ജീവിതം വാക്കുകള്‍ക്ക് അതീതമാണെന്നും ഹിഷാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാണെക്കാണെയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാറാണ് ഇത്തവണത്തെ മികച്ച ഗായിക‍.സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് വര്‍മ്മയ്ക്ക് നന്ദി പറയുന്നതായി സിത്താര പറഞ്ഞു. പാട്ട് എങ്ങനെ വേണമെന്നതില്‍ രഞ്ജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സോഫ്റ്റായ അപ്രോച്ച് വേണമെന്ന് പറഞ്ഞിരുന്നു. വിനായക് ശശികുമാറിന്‍റെ വരികളാണ്. പാടുമ്പോള്‍ തന്നെ ചില പാട്ടുകളോട് പ്രത്യേകം ഇഷ്ടം തോന്നും. അങ്ങനെ തോന്നിയൊരു പാട്ടാണിത്. അതിന് പുരസ്കാരം ലഭിക്കുമ്പോള്‍ സന്തോഷമെന്നും സിത്താര പറഞ്ഞു. കാണെക്കാണെയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനത്തിനാണ് സിത്താരയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് വര്‍മ്മയാണ് ഈണം കൊടുത്തത്. സിത്താര കൃഷ്ണ കുമാറിന്‍റെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡാണിത്.

മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.