മാനസിക രോഗത്തിന് ചികിത്സ വേണമെന്ന് നിര്‍ഭയ കേസ് പ്രതി; വാദം തള്ളി തിഹാര്‍ ജയില്‍ അധികൃതര്‍
നിര്‍ഭയ കേസ് കുറ്റവാളി വിനയ് ശര്‍മ്മയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തലയിലെ പരിക്ക് ജയില്‍ ഭിത്തിയില്‍ സ്വയമിടിച്ചത് മൂലമുണ്ടായതാണെന്നും മാനസിക രോഗമുള്ളതായി പരിശോധനാ റിപ്പോര്‍ട്ടുകളില്ലെന്നും അധികൃതര്‍ പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പട്യാല കോടതിയില്‍ സമര്‍പ്പിച്ചു.