Asianet News MalayalamAsianet News Malayalam

രണ്ട് ദിവസമായി കാണാനില്ല, ഒടുവില്‍ 9 പേരുടെയും മൃതദേഹം കിണറ്റില്‍; ആത്മഹത്യയെന്ന് പൊലീസ്

കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരുടെ മൃതദേഹം കിണറ്റില്‍. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ചണച്ചാക്ക് കമ്പനിയിലെ തൊഴിലാളികളായ പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യ തന്നെയാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഈ കുടുംബത്തിലെ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നുവെന്നും ആ ആശങ്കയില്‍ ആത്മഹത്യ ചെയ്തതാണെന്നും വിവരങ്ങളുണ്ട്.