Asianet News MalayalamAsianet News Malayalam

രഹസ്യമായി മൂന്നാം വിവാഹം; വിവാഹവേദിയിലെത്തി മര്‍ദ്ദിച്ച് ആദ്യഭാര്യ,യുവാവ് ആശുപത്രിയില്‍, ദൃശ്യങ്ങള്‍

രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിനെ വിവാഹവേദിയില്‍ ആദ്യ ഭാര്യ പരസ്യമായി മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുസ്ലീം വിവാഹനിയമം അനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കണമെങ്കില്‍ ആദ്യ ഭാര്യയുടെ അനുവാദം വേണം. എന്നാല്‍ അനുവാദമില്ലാതെയാണ് ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചത്. 2018ല്‍ നടന്ന രണ്ടാം വിവാഹം ഭാര്യയ്ക്ക് തടയാന്‍ സാധിച്ചില്ല. മൂന്നാമതും ഭര്‍ത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെയാണ് ഭാര്യ രോഷാകുലയായത്. 

രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിനെ വിവാഹവേദിയില്‍ ആദ്യ ഭാര്യ പരസ്യമായി മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  2018ല്‍ നടന്ന രണ്ടാം വിവാഹം ഭാര്യയ്ക്ക് തടയാന്‍ സാധിച്ചില്ല. മൂന്നാമതും ഭര്‍ത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെയാണ് ഭാര്യ രോഷാകുലയായത്.