ലോക കേരള സഭയ്ക്ക് പിന്നാലെ വയനാട് പഞ്ചായത്ത് ദിനാഘോഷത്തിലും ധൂര്‍ത്തെന്ന് പരാതി; കോടികള്‍ ചെലവിട്ട് ചടങ്ങ്

വയനാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വന്‍ ധൂര്‍ത്തെന്ന് പരാതി. കോടികള്‍ മുടക്കി സംഘടിപ്പിച്ച സെമിനാറുകളിലടക്കം പഞ്ചായത്തുകളില്‍ നിന്നെത്തിയ പ്രതിനിധികളുടെ എണ്ണം വളരെ കുറവായിരുന്നു. ബാഗൊന്നിന് വില 4670 രൂപ മുടക്കി ഒരു കോടി 40 ലക്ഷം രൂപയ്ക്കാണ് പ്രതിനിധികള്‍ക്ക് സമ്മാനം കൊടുത്തത്. ചടങ്ങ് നടത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിലും.
 

Video Top Stories