'ഉറങ്ങിയതല്ല, ടയര്‍ പൊട്ടിയെന്നാണ് അവന്‍ പറഞ്ഞത്';ലോറി ഡ്രൈവറിന്റെ സഹോദരന്‍

ഉറങ്ങിയതല്ല തിരുപ്പൂരിലെ അപകടകാരണമെന്ന് കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജന്റെ സഹോദരന്‍. അപകടമുണ്ടായ ഉടന്‍ ഹേമരാജന്‍ വിളിച്ചിരുന്നു. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നും ഡിവൈഡറില്‍ കയറിയെന്നും പറഞ്ഞു. മദ്യപാനം, പുകവലി മുതലായ ശീലങ്ങളൊന്നുമില്ലാത്തയാളാണ് ഹേമരാജെന്നും മുമ്പ് ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.
 

Video Top Stories