Asianet News MalayalamAsianet News Malayalam

അൽ അമീനിന് നീതി കിട്ടിയോ? ഇപ്പോൾ കിട്ടിയതാണോ നീതി? | News Hour 3 Oct 2021

JUSTICE DELAYED IS JUSTICE DENIED എന്ന് നമ്മളിടക്കിടെ പറയും, കേൾക്കും. വെറുതെയാണ്. കുറഞ്ഞ പക്ഷം അൽ അമീന്റെ കഥയറിയുന്നവരെങ്കിലും പറയും വെറും വെറുതെയാണെന്ന്. 2005 ജനുവരി 18 ന് അൽ അമീൻ മൂന്നാം ക്ലാസിലായിരുന്നു. മലയിൻകീഴ് സർക്കാർ സ്കൂളിൽ. ആ മൂന്നാം ക്ലാസുകാരൻ ക്ലാസിനിടെ പിന്നിലേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി. നേരെ നോക്കിയപ്പോഴേക്കും അധ്യാപകപരിശീലന ക്ലാസുകളിൽ പഠിച്ചതൊക്കെയും മറന്ന ഷെരീഫാ ജഹാൻ എന്ന അധ്യാപിക കയ്യിലിരുന്ന പേന അൽ അമീന് നേരെ വലിച്ചെറിഞ്ഞു. മുൻബഞ്ചുകാരൻ അൽ അമീന്റെ ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തന്നെ ആ പേന തറച്ചുകയറി. അൽ അമീന്റെ ഇടതുകണ്ണിന് എന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടു. പതിനാറ് വർഷത്തിനിപ്പുറം പോക്സോ കോടതി വിധി വന്നിരിക്കുന്നു. ഒരിക്കലും കുറ്റബോധം തോന്നാത്ത, അൽ അമീനെ ഒരിക്കൽ പോലും കണ്ട് തോളിലൊന്ന് തട്ടിയാശ്വസിപ്പിക്കണമെന്ന് തോന്നാത്ത ടീച്ചർക്ക് മൂന്ന് ലക്ഷം രൂപ പിഴയും ഒരു വർഷം കഠിനതടവും. സ്തോഭജനകമായ സംഭവവികാസങ്ങൾ പലതുമുണ്ട്. അതിനിടയിലും ന്യൂസ് അവർ ഇന്ന് അൽ അമീനിന് വേണ്ടി നീക്കിവെക്കുന്നു. അൽ അമീനിന് നീതി കിട്ടിയോ? ഇപ്പോൾ കിട്ടിയതാണോ നീതി?

First Published Oct 3, 2021, 9:57 PM IST | Last Updated Oct 3, 2021, 9:57 PM IST