Asianet News MalayalamAsianet News Malayalam

കുതിരകളും കഴുതകളും ബോട്ട് വലിച്ചിരുന്ന ബ്രീട്ടീഷ് കാലം; ഇന്ന് വിനോദ സഞ്ചാര പാതകള്‍ !

ഏതാണ്ട് 4000 മൈല്‍ ദൂരത്തോളം കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടു. കനാലുകള്‍ക്കളുടെ തീരത്തൂടെ റോഡുകളും നിര്‍മ്മിക്കപ്പെട്ടു. ഒപ്പം കനാലുകള്‍ മറികടന്ന് പോകാനായി വളരെ ഉയരത്തില്‍ വളഞ്ഞിരിക്കുന്ന പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. 

British times when horses and donkeys pulled the boat bkg
Author
First Published Jan 19, 2024, 5:02 PM IST

കാലം കടന്ന് പോകുമ്പോള്‍ പലതും വിസ്മൃതിയിലാകും. എന്നാല്‍ പിന്നീട് എതെങ്കിലുമൊരു കാലത്ത് അവ പുനരുദ്ധരിക്കപ്പെട്ടുകയും ഒരു പക്ഷേ പഴയതിനേക്കാള്‍ വീണ്ടും സജീവമാവുകയും ചെയ്യും. അത്തരമൊന്ന് ഇന്നും ഇംഗ്ലണ്ടിലുണ്ട്. 15 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് കോളനികള്‍ കൈയടക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. 18 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. സ്വാഭാവികമായും ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ലഭ്യമായവയെല്ലാം ഇംഗ്ലണ്ടിലേക്ക് കടല്‍ കടന്നെത്തി. 

മേഘം സാക്ഷി; ബിഗ് ജമ്പിന് മുമ്പ് ഹോട്ട് ബലൂണില്‍ ഘടിപ്പിച്ച ട്രാംപോളിനില്‍ പന്ത് തട്ടി സ്കൈഡൈവേഴ്സ് !

കടല്‍ കടന്ന് എത്തുന്ന വസ്തുവകകള്‍ പക്ഷേ, രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടായിരുന്നു. അന്ന് റെയില്‍വേയും മറ്റ് വാഹന സൌകര്യങ്ങളു കാര്യമായില്ലെന്നത് തന്നെ കാരണം. ഒടുവില്‍ ഈ പ്രശ്നത്തിന് ഇംഗ്ലണ്ട് ഒരു ഉപായം കണ്ടെത്തി. അവര്‍ രാജ്യത്തെമ്പാടുമായി കനാലുകള്‍ നിര്‍മ്മിച്ചു. 1770 നും 1840 നും ഇടയിലാണ് ഇത്തരത്തില്‍ കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഏതാണ്ട് 4000 മൈല്‍ ദൂരത്തോളം കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടു. കനാലുകള്‍ക്കളുടെ തീരത്തൂടെ റോഡുകളും നിര്‍മ്മിക്കപ്പെട്ടു. ഒപ്പം കനാലുകള്‍ മറികടന്ന് പോകാനായി വളരെ ഉയരത്തില്‍ വളഞ്ഞിരിക്കുന്ന പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. 

എന്‍ആര്‍ഐക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമേത് ? വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ

ഈ കനാലുകളില്‍ ബോട്ടുകള്‍ ഇറക്കുകയും ബോട്ടുകള്‍ കുതിരകളും കഴുതകളും വലിക്കാനായി നിയോഗിക്കപ്പെടുകയും ചെയ്തു. കുതിരകളും കഴുതകളും കനാലിന് സമാന്തരമായ റോഡിലൂടെ ഓടുമ്പോള്‍ അവയുടെ കടിഞ്ഞാണ്‍ ബോട്ടുകളുമായി ബന്ധിക്കപ്പെട്ടു. അങ്ങനെ ഒരു സാങ്കേതികയുടെയും സഹായമില്ലാതെ തുറമുഖത്തെത്തുന്ന ചരക്കുകളും ആളുകളും ഇംഗ്ലണ്ടിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് പോലും വളരെ വേഗം എത്തിച്ചേര്‍ന്നു. ഇതിനിടെ കൂടുതല്‍ വസ്തുക്കള്‍ കോളനികളില്‍ നിന്നും യൂറോപ്പ് ലക്ഷ്യമാക്കി കപ്പലുകയറിയപ്പോള്‍, വ്യാവസായിക യുഗവും അതിന്‍റെ പിന്നാലെ സാങ്കേതിക വിദ്യയില്‍ കുതിച്ച് ചാട്ടവും ഉണ്ടായപ്പോള്‍ റെയിലുകളും ട്രെയിനുകളും ആളുകളെയും സാധനങ്ങളെയും വളരെ വേഗം രാജ്യത്തിന്‍റെ പലഭാഗങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. പതുക്കെ പതുക്കെ ഈ ഗതാഗത സംവിധാനം നിശ്ചലമായി. എന്നാല്‍ ഇന്ന് വീണ്ടും ഇവയുടെ പുനരുദ്ധാരണം നടക്കുകയാണ്. അത് പ്രധാനമായും സഞ്ചാരികളെ ലക്ഷ്യം വച്ചാണ്. പൌരാണികമായ കനാല്‍ വഴികളിലൂടെ ഇംഗ്ലണ്ടിന്‍റെ ഗ്രാമഭംഗി കണ്ട് ഒരു ബോട്ട് യാത്ര. 

നിർത്താതെ പുകവലി; 3 മണിക്കൂറും 33 മിനിറ്റും കൊണ്ട് മാരത്തണ്‍ പൂർത്തിയാക്കിയെങ്കിലും 52 കാരന് എട്ടിന്‍റെ പണി !


 

Latest Videos
Follow Us:
Download App:
  • android
  • ios